Quran Malayalam Thafseer

Narrated 'Uthman (رضي الله عنه):
The Prophet (صلى الله عليه و آله وسلم‎) said,

"The best among you (Muslims) are those who learn the Qur'an and teach it."

Bukhari Vol. 6 : No. 545

Now playing

Loading ...

Recent Tracks

About Quran Malayalam Thafseer

മനുഷ്യ രാശിക്ക് ആകമാനം മാർഗ ദർശനമായി പ്രപഞ്ച നാഥനായ അല്ലാഹു പ്രവാചകൻ മുഹമ്മദ്‌ നബി (സ) യിലൂടെ നൽകിയ വേദ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ.

വിശുദ്ധ ഖുർആനിന്റെ മലയാള ഭാഷയിലുള്ള പ്രധാന ഗ്രന്ഥമാണ് അമാനി മൗലവി റഹിമയുള്ളയുടെ നേത്ര്വത്തിൽ രചിക്കപ്പെട്ട വിശുദ്ധ ഖുർആൻ വിവരണം 'അമാനി തഫ്‌സീർ'. ഈ ഗ്രന്ഥത്തെ പ്രധാന അവലംബമാക്കിയാണ് ഈ ശബ്ദ രൂപം തയ്യാറാക്കിയത്.

വിശുദ്ധ ഖുർആൻ വിവരണത്തിന്റെ ശബ്ദ രൂപം എല്ലാവരിലേക്കും എത്തിക്കാനുള്ള എളിയ ശ്രമം ആണിത്.

തിരക്ക് പിടിച്ച ജീവിതത്തിൽ വായന അന്യം നിന്ന് പോകുന്നവർ, അനാരോഗ്യം മുതൽ വായന ബുദ്ധിമുട്ടായവർ തുടങ്ങി ഒട്ടേറെ പേർക് അല്ലാഹു ഉദ്ദേശിച്ചാൽ ഈ ശബ്ദ രൂപം ഉപകാരപ്പെടും ഇൻ ഷാ ആല്ലാഹ്...

ഈ ശബ്ദ രൂപത്തിന്റെ ഘടന താഴെ പറയും രൂപത്തിലാണ്.

ഈ ശബ്ദ രൂപം ജുസ്ഉ അടിസ്ഥാനത്തിലാണ് വിഭജിചിട്ടുള്ളത്.

വായിക്കപെടുന്ന ഓരോ വചനത്തിലേയും അറബി വാക്കുകളുടെ മലയാള അർത്ഥം ആദ്യം വായിക്കുന്നു. ഓരോ വാക്കിന്റെയും അര്ത്ഥം കേൾകുമ്പോൾ തന്നെ അറബി വാക്കും, വാക്കിന്റെ മലയാള അർഥവും ഹൃദ്യസ്തമാക്കുവാൻ ശ്രമിക്കുക.

വാക്കർത്ഥങ്ങൾക് ശേഷം അറബിയിലുള്ള വിശുദ്ധ ഖുർആൻ വചനം ഓതുന്നു.

അങ്ങനെ ഓതി കേൾകുമ്പോൾ തൊട്ട് മുന്പ് കേട്ട വാക്കർത്ഥങ്ങൾ ഓർമിചെടുക്കാൻ പരമാവധി ശ്രമിക്കുക.

വിശുദ്ധ ഖുർആൻ വചനം ഓതി കേൾപിച്ചതിന് ശേഷം ആ വചനത്തിന്റെ നേർക് നേരെയുള്ള അർത്ഥം വായിക്കുന്നു.വചനത്തിന്റെ മലയാള രൂപം വായിച്ചതിനു ശേഷം ആശയ വിശദീകരണം വായിക്കുന്നു.

ഒരു വചനത്തിന് മാത്രമായോ ഒന്നിലധികം വചനങ്ങൾക് വേണ്ടി ഒരുമിച്ചോ ആശയ വിശദീകരണം ഉണ്ടാകാം.

സാധ്യമായ വിധത്തിൽ പരിശ്രമിചിട്ടുണ്ടെങ്കിലും പോരായ്മകൾ കണ്ടേക്കാം.

പഠനത്തിനുള്ള ഒരു ഉപാധി എന്ന നിലക്ക് ഈ പരിശ്രമത്തെ കാണണമെന്നും ശബ്ദ സൌന്ദര്യത്തിലും ഉച്ചാരണത്തിലും ഉള്ള ചെറിയ പിഴവുകൾ ക്ഷമിക്കണമെന്നും ഉണർത്തുന്നു.

വിശുദ്ധ ഖുർആൻ വിവരണം തയ്യാർ ചെയ്ത ഗുരു വര്യന്മാർക് അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ..

ഒപ്പം ഈ എളിയ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സഹോദരന്മാർകും..

ഇത് കേൾകുന്ന ഓരോരുത്തരും ഇത് പഠിച്ചും മറ്റുള്ളവരെ പഠിക്കാൻ സഹായിച്ചും പ്രചരിപ്പിച്ചും ഈ മഹത്തായ ലക്ഷ്യത്തിന്റെ ഭാഗം ആകാൻ സ്നേഹപൂർവം ഉണർത്തുന്നു.

പരലോകത്ത്‌ വിശുദ്ധ ഖുർആൻ അനുകൂലമായി സാക്ഷി പറയുന്ന വിഭാഗത്തിൽ ഉൾപ്പെടാൻ നമ്മെ എല്ലാവരേയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ...

ആമീൻ.

Contact us

Feel free to to provide feedback or submit below.